 
കൊടുമൺ: കലഞ്ഞൂർ ഏഴംകുളം ഏനാദിമംഗലം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് കെയറിന്റെ അങ്ങാടിക്കൽ യൂണിറ്റ് രൂപീകരിച്ചു. കിടപ്പുരോഗികൾ, പ്രായാധിക്യംമൂലം അവശനില അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് സാന്ത്വനമരുളുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ സന്മനസുള്ളവരുടെ കൂട്ടായ്മയാണിത്. കെ.കെ.ബാബുസേനപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ വയണക്കുന്നിൽ കൂടിയ യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് കെ.കെ.ശ്രീധരൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കെ.കെ.അശോക് കുമാർ (രക്ഷാധികാരി), ധന്യാദേവി (വൈസ് പ്രസിഡന്റ്), സേതുലക്ഷ്മി, സുബി ഷിബു, ജോൺസൺ തേക്കുവിള (സെക്രട്ടറി), സൂര്യകലാദേവി,ശാന്ത (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.