13-sob-mathew-thomas
മാത്യു തോമസ്

പന്തളം : മണ്ണിൽ മനോരമ ഭവനിൽ പരേതനായ എം.കെ.തോമസിന്റെ മകൻ (മുൻ പന്തളം എം കെ സ്റ്റോർസ് ബാറ്റ ഷോറൂം ഉടമ ) മാത്യു തോമസ് (72 ) അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനത്തിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. 11 ന് ന്യൂയോർക്കിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഭാര്യക്കൊപ്പം വന്നിറങ്ങിയതിന് ശേഷം കേരളത്തിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വരികയായിരുന്നു.. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം മുംബയ് എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. ഉടൻ തന്നെ ആംബുലൻസിൽ മുംബയ് നാനാവതി ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിൽ ഭാര്യക്കൊപ്പം സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ വന്നതായിരുന്നു. ഭാര്യ : റോസി മാത്യു. മക്കൾ : തോമസ് മാത്യു, കുര്യൻ മാത്യു.