പന്തളം : പന്തളം - മാവേലിക്കര റോഡിന്റെ നിർമ്മാണവും, ഓടയുട നിർമ്മാണവും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് 'കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. കുന്നിക്കുഴി ,ജഗ്ഷനിൽ ഇതു മൂലം മണിക്കൂറോളം ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. യോഗത്തിൽ വാർഡ് പ്രസിഡന്റ് സുരേഷ് മങ്ങാരം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എസ് വേണുകുമാരൻ നായർ ,ജി.അനിൽകുമാർ, സോളമൻ വരവു കാലായിൽ, വാർഡ് കൗൺസിർ സുനിതാ വേണു റഹീം റാവുത്തർ, ഡോ.സാബു ജീവർഗീസ്, കെ.പി മത്തായി റോയി ദാനീയേൽ, അബ്ദുൾ റഹ്മാൻ, ശോശാമ്മ ജോൺസൺ, റാഫി റഹിം എന്നിവർ പ്രസംഗിച്ചു.