
പത്തനംതിട്ട : കെ.എസ്.ഇ.ബി റാന്നി 110 കെ.വി സബ് സ്റ്റേഷൻ പരിധിയിലും കോഴഞ്ചേരി 110 കെ.വി സബ് സ്റ്റേഷൻ പരിധിയിലും ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി മുടങ്ങും. ശബരിമല പാതയിലെ ലൈനുകളിൽ വൈദ്യുതീകരണ ജോലികൾ നടക്കുന്നതിനാലാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് അധികൃതർ അറിയിച്ചു.