കോന്നി: അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം സംഗമം നടന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഒത്തുചേർന്ന നാട്ടിലും വിദേശത്തുമുള്ള 1988 എസ്.എസ്.എൽ.സി ബാച്ചിലെ നാലു ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് സ്കൂളിൽ ഒത്തു ചേർന്നത്. കെ.ടി.മത്തായി കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വിത്സൺ പി.ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.പി.വൈ ജസൺ, ഹെഡ് മാസ്റ്റർ സജി നൈനാൻ, സ്കൂളിലെ മുൻ അദ്ധ്യാപകരായ സാമുവേൽ സ്കറിയ, രത്നമ്മ മല്ലേലിൽ, ലീലാമ്മ ജോൺ, കുഞ്ഞമ്മ ഏബ്രഹാം, പൂർവ വിദ്യാർത്ഥികളായ ഫാ.അജി തോമസ് ഫിലിപ്, ഫാ.നോബിൾ ജോസഫ്, ഇ.പി ജയരാജ് പോറ്റി, സിസ്റ്റർ പൂജ, സിസ്റ്റർ എൽസീന, വി.എസ് ഉദയകുമാർ, ജോസ് എൻ.എസ്, സുഗന്ധി.എസ്, അനു സൂസൻ ജോൺ, നാരയണദാസ് കെ.കെ, ഡോ.ജെനി മേരി വറുഗീസ്, അജിത് കുമാർ പി.എസ്, ദീപ്തി ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.