sabarimala

കലിയുഗ വരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ നാളെ മുതൽ പൂങ്കാവന പാതയിലൂടെ യാത്ര തുടങ്ങുകയാണ്. ജപമാല ധരിച്ച്, വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടേന്തി കാടുംമലയും താണ്ടി പതിനെട്ടു പടിയേറി ശബരീശ സന്നിധിയിലെത്തുമ്പോൾ കാണുന്ന ആ മഹാ പ്രഭാവമാണ് തീർത്ഥാടകർക്ക് സുകൃതമാകുന്നത്. നിമിഷ നേരത്തെ ദർശനം മഹാപുണ്യമായി മനസിൽ നിറച്ചാണ് മലയിറക്കം.

കൊവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ പ്രതിസന്ധിയകന്നതോടെ സന്നിധാനത്തേക്ക് ഇത്തവണ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും കരുതുന്നത്. അത് പ്രതീക്ഷിച്ചുള്ള ഒരുക്കങ്ങൾ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂർത്തിയായി. ഭക്തർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ..

മാലയിടുമ്പോൾ...

വൃശ്ചികം ഒന്നിനാണ് മാല ധരിക്കേണ്ടത്. അതല്ലെങ്കിൽ ശനിയാഴ്ച, ഉത്രം നക്ഷത്രം ദിവസങ്ങളിൽ വനമുദ്ര ധരിക്കുന്നതും ശ്രേഷ്ഠമാണ്. ജന്മ നക്ഷത്രദിവസം മാലയിടരുത്. മാല ധരിക്കുന്നതിനു മുൻപ് വീടും പരിസരവും ശുചിയാക്കണം. പൂജാമുറി കഴുകി വെടിപ്പാക്കി ഭഗവാന്റെ ഒരു ചിത്രം വയ്ക്കുന്നത് നല്ലതാണ്. വ്രതം തുടങ്ങിക്കഴിഞ്ഞ് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ കഴുകി വൃത്തിയാക്കി പുണ്യാഹം തളിക്കാൻ പറ്റിയാൽ ഏറെ നന്ന്. മാല ധരിക്കുന്നതിന്റെ തലേ ദിവസം തന്നെ വ്രതം ആരംഭിക്കണം. അയ്യപ്പന്റെ ചിത്രമുള്ള മാലയാണ് ധരിക്കേണ്ടത്. തുളസി, ചന്ദനം, രുദ്രാക്ഷം എന്നീ മാലകളാണ് നല്ലത്. വ്രതം തുടങ്ങിയാൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്. മാംസഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. മത്സരാദികൾ ഉപേക്ഷിക്കണം.

കെട്ടുനിറ

പൂജാമുറികളിലോ ക്ഷേത്രങ്ങളിലോ വച്ച് കെട്ടു നിറയ്ക്കാം. വിളക്കു തെളിച്ച് അയ്യപ്പനെ ധ്യാനിച്ച് ഉച്ചത്തിൽ ശരണം വിളിച്ച് വെറ്റില, പാക്ക്, നാണയം, നാളികേരം എന്നിവ ഒരുമിച്ച് നെഞ്ചിൽ ചേർത്തു പിടിച്ച് പരമശിവനെ സ്മരിച്ച് സ്വാമിയെ തന്റെ പള്ളിക്കെട്ടിൽ ആവാഹിച്ചു പ്രതിഷ്ഠിക്കുന്നതായി സങ്കൽപിച്ച് മുൻകെട്ടിൽ നിറയ്ക്കണം. ശേഷം മൂന്നുപ്രാവശ്യം കൈ നിറയെ അരി വാരി നിറയ്ക്കണം. നെയ്‌‌തേങ്ങ ഭക്തിയോടെ മുൻകെട്ടിൽ തന്നെ വയ്ക്കണം. അവൽ, കർപ്പൂരം തുടങ്ങിയ സാധനങ്ങളും നിറച്ചശേഷം ഗുരുസ്വാമി കെട്ടുമുറുക്കും. തുടർന്ന് കേരബലിക്കുള്ള നാളികേരം, അത്യാവശ്യമായ മറ്റു പദാർത്ഥങ്ങൾ എന്നിവ ചേർത്ത് പിൻകെട്ട് നിറയ്ക്കണം.

ദക്ഷിണ

കെട്ടു നിറച്ചുകഴിഞ്ഞാൽ അച്ഛൻ, അമ്മ,​ അപ്പൂപ്പൻ,​ അമ്മൂമ്മ തുടങ്ങി ഗുരുസ്ഥാനീയർക്കെല്ലാം വെറ്റില, പാക്ക്, നാണയം എന്നിവയടങ്ങിയ ദക്ഷിണ നൽകണം. ശേഷം അല്പം ആഹാരം കഴിക്കാം.

കെട്ട് തലയിലേറ്റും മുൻപ് ഒരു വെറ്റില, പാക്ക്, നാണയം എന്നിവ കൈയിലെടുത്ത് മുദ്ര ധരിച്ചശേഷം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പിഴകൾ ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്ത് ദർശനം കഴിഞ്ഞ് തിരികെ വന്നശേഷം ഭക്തിയോടും സത്യസന്ധമായും ജീവിക്കുന്നതിന് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിച്ച് കെട്ടിനു മുകളിൽ വച്ച് സാഷ്ടാംഗം പ്രണമിച്ച് കിഴക്കു ദർശനമായി നിൽക്കണം. അപ്പോഴേക്കും ഗുരുസ്വാമി കെട്ട് തലയിൽ വച്ചുതരും. ഗുരുസ്വാമിക്ക് ദക്ഷിണ നൽകി ശരണം വിളിച്ച് യാത്ര തുടങ്ങാം.

പമ്പയിൽ കുളിച്ച്...

പമ്പയിൽ കുളിച്ച് ബലിതർപ്പണം നടത്തി വീണ്ടും ദേഹശുദ്ധി വരുത്തി ക്ഷേത്രങ്ങളിൽ തൊഴുത് മല ചവിട്ടണം. കൊണ്ടുപോകുന്ന തേങ്ങ സന്നിധാനത്ത് താഴെ തിരുമുറ്റത്ത് അഗ്നികുണ്ഠത്തിൽ എറിഞ്ഞ് പാപനാശം വരുത്തണം.

പതിനെട്ടാം പടിയുടെ മഹാത്മ്യം

പതിനെട്ടു പടികൾ പഞ്ചഭൂതങ്ങളും മറ്റ് രാഗങ്ങളും മൂന്നു ഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്നതാണ്. പതിനെട്ടാം പടി ചവിട്ടുന്ന സ്വാമിമാർക്ക് ധർമ്മശാസ്താവിന്റെ അനുഗ്രഹം ലഭിക്കുകയും സർവ്വപാപങ്ങളും ഇല്ലാതാവുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു.

ഉച്ചത്തിൽ ശരണം വിളിച്ച് ഓരോ പടിയിലും കുടികൊള്ളുന്ന മൂർത്തികളുടെ അനുഗ്രഹം കിട്ടണമേ എന്നു പ്രാർത്ഥിച്ചുവേണം പടി കയറാൻ. വലതുകാൽ ആദ്യം വച്ചു കയറുന്നതും കഴിയുന്നതും തൊട്ടുതൊഴുത് കയറുന്നതും ശ്രേഷ്ഠമാണ്.

ദർശനസമയം

നട തുറക്കുന്നത് പുലർച്ചെ 4.00

അടയ്ക്കുന്നത് ഉച്ചയ്ക്ക് 1.00

നട തുറക്കൽ ഉച്ചയ്ക്കുശേഷം 3.00

അടയ്ക്കുന്നത് രാത്രി 11.00

........................ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ.....................................

ആരോഗ്യ വകുപ്പിന്റെ സഹായം

വെർച്വൽ ക്യൂ സ്പോട്ട്

ബുക്കിംഗ് 13 കേന്ദ്രങ്ങളിൽ

സേഫ്സോണിൽ

24മണിക്കൂർ സേവനം

ഹാേട്ടലുകളിൽ

വിലവിവരങ്ങൾ

സുരക്ഷയ്ക്ക് 13,​000 പൊലീസുകാർ

ജലസേചന വകുപ്പ്

പുൽമേട് പാത തുറക്കും

500 കെ.എസ്.ആർ.ടി.സി ബസുകൾ

പാർക്കിംഗ് നിലയ്ക്കലിൽ

2445 ടോയ്‌ലെറ്റുകൾ

അരവണ

ക്യൂ ആർ കോഡ് സൗകര്യം

നിലവിൽ അരവണ കൗണ്ടറിനടുത്ത് ഒരു സ്ഥലത്ത് മാത്രമാണ് പണം അടയ്ക്കാൻ ക്യൂ ആർ കോഡ് സൗകര്യമുള്ളത്. ഇതിന് കൂടുതൽ ക്രമീകരണം ഒരുക്കും.

വഴിപാട് നിരക്കുകൾ (രൂപയിൽ)​

അഭിഷേകം: 10

മഞ്ഞൾ കുങ്കുമം: 40

ഒറ്റഗ്രഹ പൂജ: 50

പഞ്ചാമൃതാഭിഷേകം: 100

നാഗരുപൂജ: 50

സ്വയംവരാർച്ചന: 50

നവഗ്രഹപൂജ: 250

മാല, വടി പൂജ: 20

നെയ് വിളക്ക്: 25

നവഗ്രഹ നെയ് വിളക്ക്: 100

അഭിഷേക നെയ് പ്രസാദം: 75

ശത്രുസംഹാര പുഷ്പാഞ്ജലി: 250

ഹരിഹര സൂക്ത പുഷ്പാഞ്ജലി: 250

ഉടയാട ചാർത്ത്: 25

മലർനിവേദ്യം: 20

ഗണപതിഹാേമം: 300

ശർക്കരപായസം: 20

വെള്ള നിവേദ്യം: 20

വറ നിവേദ്യം: 20

വിഭൂതി പ്രസാദം: 25

ഭഗവതി സേവ: 2000

പഞ്ചാമൃതം: 100

പൂജിച്ച മണി (ചെറുത് ): 50

ആടിയ ശിഷ്ടം നെയ്യ് (100 മില്ലി) : 75

അരവണ (250 മില്ലി) : 80

അപ്പം (ഏഴ് എണ്ണം 1കവർ) : 35

പമ്പ ഗണപതി മോദകം: 40

പടിപൂജ: 75,000

നിത്യപൂജ: 3000

ഉച്ചപൂജ: 2500

ഉഷ:പൂജ: 750

ഉദയാസ്തമന പൂജ: 40,000

മുഴുക്കാപ്പ്: 750

തുലാഭാരം: 500

ലക്ഷാർച്ചന: 10,000

സഹസ്ര കലശം: 40,000

ഉത്സവ ബലി: 30,000

നെയ്യഭിഷേകം: 10

സഹസ്രനാമാർച്ചന: 40

പുഷ്പാഭിഷേകം: 10,000

അഷ്ടാഭിഷേകം: 5000

വിവിധ സ്ഥലങ്ങളിൽ നിന്ന്

പമ്പയിലേക്കുളള ദൂരം

എരുമേലി- പമ്പ 80കി.മീ

എറണാകുളം- എരുമേലി (വൈക്കം വഴി) 121കി.മി

കോട്ടയം- എരുമേലി (കാഞ്ഞിരപ്പള്ളി വഴി) 55 കി.മി

കോട്ടയം- പമ്പ (മണിമല വഴി) 116കി.മി.

കോട്ടയം- പമ്പ (തിരുവല്ല വഴി) 119 കി.മി

ചെങ്ങന്നൂർ - പമ്പ 93 കി.മി.

ആലപ്പുഴ- പമ്പ (എ.സി റോഡ് വഴി) 137 കി.മി.

പുനലൂർ - പമ്പ 101 കി.മി

പത്തനംതിട്ട- പമ്പ 65 കി.മി

അടൂർ- പമ്പ 83 കി.മി

തിരുവനന്തപുരം- പമ്പ 180 കി.മി.

ശബരിമല പ്രധാന ഫോൺ നമ്പരുകൾ

(കോഡ് 04735)​

എക്സിക്യൂട്ടീവ് ഒാഫീസർ 202028

എക്സിക്യൂട്ടീവ് ഒാഫീസ് 202026

അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ സന്നിധാനം 202038, പമ്പ 203442

അന്നദാനം കൗണ്ടർ 202919

ഭണ്ഡാരം സ്പെഷ്യൽ ഒാഫീസർ 202017

ചീഫ് എൻജിനിയർ 202122

ഇൻഫർമേഷൻ ഒാഫീസ് സന്നിധാനം 202048,​ പമ്പ 202339

ദേവസ്വം വിജിലൻസ് 202058

ദേവസ്വം കമ്മിഷണർ 202004

ദേവസ്വം മെസ് 202109

ദേവസ്വം സ്റ്റോർ 202083

ദേവസ്വം ബുക്ക് സ്റ്റാൾ 202053

അക്കോമഡേഷൻ ഒാഫീസർ 202049

ശബരി ഗസ്റ്റ് ഹൗസ് 202056

മേൽശാന്തി ശബരിമല 202030

മേൽശാന്തി മാളികപ്പുറം 202002

മാളികപ്പുറം ക്ഷേത്രം 202022

ദേവസ്വം ബോർഡ് പ്രസിഡന്റ് 202034

ദേവസ്വം വിജിലൻസ് എസ്.പി 202081

സ്പെഷ്യൽ കമ്മിഷണർ 202015

നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ 205290

മീഡിയ സെന്റർ പി.ആർ.ഡി 202664

ജില്ലാകളക്ടർ ക്യാമ്പ് സന്നിധാനം 202336, പമ്പ 202218

ഡ്യൂട്ടി മജിസ്ട്രേറ്റ് സന്നിധാനം 202013, പമ്പ 203336

ഫോറസ്റ്റ് ഐ.ബി 202076

അയ്യപ്പസേവാസംഘം സന്നിധാനം 202043, പമ്പ 203407

പമ്പ റെയിൽവേ എൻക്വയറി കൗണ്ടർ 203605

ഹെൽത്ത് ഇൻസ്പെക്ടർ സന്നിധാനം 202016, പമ്പ 203316

ആയുർവേദ ആശുപത്രി സന്നിധാനം 202102, പമ്പ 202536

ഗവ.ആശുപത്രി സന്നിധാനം 202010, പമ്പ 203318

ഹോമിയോ ആശുപത്രി സന്നിധാനം 202843, പമ്പ 203537

കാർഡിയോളജി സെന്റർ 202050

പൊലീസ് സ്റ്റേഷൻ സന്നിധാനം 202014, പമ്പ 203412

പൊലീസ് കൺട്രോൾ റൂം സന്നിധാനം 202016 പമ്പ 203386

സ്റ്റേഷൻഹൗസ് ഒാഫീസർ സന്നിധാനം 202029, പമ്പ 203523

കെ.എസ്.ആർ.ടി.സി പമ്പ 203445

കെ.എസ്.ഇ.ബി സന്നിധാനം 202024, പമ്പ 202424

പരാതികൾ സന്നിധാനം 202199, പമ്പ 203399

ഫയർഫോഴ്സ് സന്നിധാനം 202033, പമ്പ 202333

സേഫ്സോൺ ഹെൽപ്പ്ലൈൻ സന്നിധാനം 9400044991 പമ്പ 9562318181

എക്സൈസ് പമ്പ 203332

വാട്ടർ അതോറിറ്റി പമ്പ 203360

നിലയ്ക്കൽ പൊലീസ് 205207

നിലയ്ക്കൽ ഗവ. ആശുപത്രി 205202

നിലയ്ക്കൽ ഫയർഫോഴ്സ് 205205

നിലയ്ക്കൽ ഗസ്റ്റ്ഹൗസ് 205290

പോസ്റ്റോഫീസ് സന്നിധാനം 202130, പമ്പ 203330