മല്ലപ്പള്ളി : ബാലസംഘം മെമ്പർഷിപ്പ് ക്യാമ്പയിന് എഴുമറ്റൂർ മേഖലയിൽ തുടക്കമായി. മേഖലാതല ഉദ്ഘാടനം ഏരിയാ കോർഡിനേറ്റർ ഷാൻ ഗോപൻ എസ്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ ഏയ്ഞ്ചൽ ടീന സുരേഷിന് നൽകി നിർവഹിച്ചു . ജിനോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേങ്ങഴ യൂണിറ്റ് കൺവീനർ അഖിൽ എം.കെ കോർഡിനേറ്റർ എംഫ്രേം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.