തിരുവല്ല: ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നെഹ്റു അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് തിരുവല്ല വൈ.എം.സി.എ.ഹാളിൽ നടക്കും. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിക്കും. ഡോ.രാജീവ് ആക്ലമൺ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തും.