 
റാന്നി : സംസ്ഥാന സ്കൂൾ വോളിബാൾ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ ജി.വി രാജ സ്കൂളിലെ വിദ്യാർത്ഥി നെവിൻ മനോജിനും സീനിയർ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ജില്ലാ ടീം അംഗം സുബിൻ സാബുവിനും യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി പുരസ്കാരം നൽകി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺരാജ് രാമൻ, പഞ്ചായത്തംഗം സോണിയ മനോജ് എന്നിവർ പുരസ്കാരവും യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിലും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജോ ചേന്നമലയും മെഡലുകളും നൽകി. മനോജ് തോണിക്കടവിൽ, സാബു സി. എബ്രഹാം, ജിതിൻ തയ്യിൽ എന്നിവർ നേതൃത്വംനൽകി.