തിരുവല്ല: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4ന് കാസർകോഡ് നിന്നും പര്യടനം ആരംഭിച്ച കേരള പ്രവാസി മുന്നേറ്റ ജാഥയ്ക്ക് തിരുവല്ലയിൽ വരവേൽപ്പ് നൽകി. തിരുവല്ല ടൗണിൽ എത്തിയ ജാഥാംഗങ്ങളെ പ്രവാസികളും ബഹുജനങ്ങളും ഹാരാർപ്പണം നടത്തി. സ്വീകരണ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥാ ക്യാപ്ടനുമായ കെ.വി.അബ്ദുൾഖാദർ, വൈസ് ക്യാപ്ടൻ അഡ്വ.ഗഫൂർ പി.ലില്ലീസ്, മാനേജർ ബാദുഷ കടലുണ്ടി, ജാഥാംഗങ്ങളായ പി.കെ.അബ്ദുള്ള, ആർ. ശ്രീകൃഷ്ണപിള്ള,കെ.സി.സജീവ്,സി.കെ.കൃഷ്ണദാസ്, പി.ഷാഹിജ, പ്രശാന്ത്,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി, പ്രവാസിസംഘം നേതാക്കളയ ജോർജ് വർഗീസ്, പീറ്റർ മാത്യു, സുരേഷ് പരുമല, സലീം പരുമല എന്നിവർ സംസാരിച്ചു. ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക, നിറുത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കുക, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 15ന് പ്രവാസികൾ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം പര്യടനം നടത്തുന്ന ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.