14-thozhi-vethanam
കുടുംബശ്രീ സി.ഡി എസ് വാർഷിക സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു

പന്തളം: ഇരുപത്തിയഞ്ച് വർഷം മുമ്പ് ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ സ്ത്രീ സംഘടനയായി മാറിക്കഴിഞ്ഞുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

കുടുംബശ്രീ സി.ഡി.എസ് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.പി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാൻ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞത് അഭിമാനർഹമായ നേട്ടമാണ്. കുടുംബശ്രീ അംഗങ്ങൾ കൂടിയായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറ് ദിനം തൊഴിൽ എന്നത് മാറ്റി 200 തൊഴിൽ ദിനങ്ങൾ ആക്കണമെന്നും തൊഴിലുറപ്പ് വേതനം ആയിരമാക്കി വർദ്ധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.