പത്തനംതിട്ട : കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ സ്വാഗതം ആശംസിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന നിയന്ത്രിക്കുക, റബറിന്റെ സംഭരണ വില 250 രൂപയാക്കുക, നെല്ലിന്റെ സംഭരണ വില 35 രൂപയാക്കുക, പച്ചതേങ്ങാ സംഭരണവില 45 രൂപയാക്കുക, കർഷക പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നവംബർ 23 ന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. സമരത്തിന് ജില്ലയിൽ നിന്നും 75 പ്രവർത്തകർ പങ്കെടുക്കുന്നതാണ്. യോഗത്തിൽ സതീഷ് പഴകുളം, എം.അബ്ദുൾ കലാം ആസാദ്, ജോജി ഇടക്കുന്നിൽ, സലിം പെരുനാട്, അജി അലക്‌സ്, ടി.എൻ രാജശേഖരൻപിള്ള, വല്ലാറ്റൂർ വാസുദേവൻ പിള്ള, ജോർജ്ജ് ജോസഫ്, കോതകത്ത് ശശിധരൻ നായർ, നജീർ പന്തളം, കെ.എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.