parvathy
പാർവ്വതി പ്രദീപിനെ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ പൊന്നാട അണിയിച്ചു അനുമോദിക്കുന്നു.

ചെങ്ങന്നൂർ : സി.ബി.എസ്.ഇ ആലപ്പുഴ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചെങ്ങന്നൂർ ചിന്മയ വിദ്യാലത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി മുളക്കുഴ വല്യവീട്ടിൽ വി.വി.പ്രദീപ് - അനുപമ ദമ്പതികളുടെ മകൾ പാർവതി പ്രദീപിനെ ബി.ജെ.പി മുളക്കുഴ വടക്ക് മേഖല കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ പി.ജി.പ്രിജിലിയ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശരത്ത് ശ്യാം, വൈസ് പ്രസിഡന്റ് ശ്രീലതാ തുളസി, ബൂത്ത് പ്രസിഡന്റ് ശശിധരൻ നായർ, ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.