jose
സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ

ചന്ദനപ്പള്ളി: സ്‌നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുമൺ പഞ്ചായത്ത് മുൻപ്രസിഡന്റ് വിജയൻ നായർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. മുള്ളൂർ സരേഷ്, കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് വിനയൻ ചന്ദനപ്പള്ളി, കുഞ്ഞുമോൻ, വാർഡ് പ്രസിഡന്റ് ജോയി അങ്ങാടിക്കൽ, ഗീതാദേവി, പി. ഡി.ബേബിക്കുട്ടി, രാജു പുവണ്ണുംവിളയിൽ, തങ്കച്ചൻ, ജോയി, ബാബു എന്നിവർ പങ്കെടുത്തു.