vayalar
വെണ്മണി സ്വദേശി ലിനു മറിയം ഏബ്രഹാം രചിച്ച ഇമ്മിണി ചെറിയ 100 ഒന്ന് ചെറുകഥാ സമാഹാരത്തിന്റെ പ്രകാശന കർമ്മം ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: വെണ്മണി സ്വദേശി ലിനു മറിയം ഏബ്രഹാം രചിച്ച ഇമ്മിണി ചെറിയ 100 ഒന്ന് എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശന സമ്മേളനം ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ചവറ കെ.എസ് പിള്ള, കവയിത്രി സരോജിനി ഉണ്ണിത്താന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു . രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം പുസ്തക പരിചയം നടത്തി. കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, കെ.എസ്.രതീഷ്, സുനിൽ സി.ഇ, ബാലചന്ദ്രൻ ഇഷാര, ലിനു മറിയം ഏബ്രഹാം,എന്നിവർ പ്രസംഗിച്ചു.