velan
ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി മല്ലപ്പള്ളി മേഖല കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.കെ ശശി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ഭാരതീയ വേലൻ സർവീസ് സൊസൈറ്റി മല്ലപ്പള്ളി മേഖലാ കമ്മിറ്റി കട്ടച്ചിറ ബി.വി.എസ്.എസ്.മഹിളാസമാജം ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ നടത്തി.സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. പി.ജി കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഷൈൻ എന്നിവർ ക്ലാസ് യിച്ചു. സംസ്ഥാന ഭാരവാഹികളായ സുനിൽ നെടുമ്പ്രം ,വി.എസ് സോമൻ, കെ.ജി രവി, സുജിത് കുമാർ, പി.എസ്.ഗോവിന്ദൻ, വി.ജി രമണി, കെ.കെ.നാരായണൻ, വിനോദ് കുന്നന്താനം, സച്ചുമോൾ എന്നിവർ സംസാരിച്ചു.