14-jawahar-quiz
കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, ജവഹർ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് നവീൻ വി. കോശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, റിപ്പബ്ലിക്കൻ സ്‌കൂൾ റിട്ടയേഡ് അദ്ധ്യാപകൻ എസ്.സന്തോഷ് കുമാർ, പൊതുവിദ്യഭ്യാസ വകുപ്പ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ പ്രമോദ് കുമാർ ടി., കാതോലിക്കേറ്റ് കോളേജ് അസി.പ്രൊഫ.റിജോ ജോൺ ശങ്കരത്തിൽ,നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി അരുൺകുമാർ, ജോയിന്റ് സെക്രട്ടറി മെൽവിൻ തോമസ് മാത്യു ,ട്രഷറർ ജഗൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജവഹർ ക്വിസ് 2022 പരിപാടിയും നടന്നു. കാതോലിക്കേറ്റ് കോളേജ് അസി: പ്രൊഫ. റിജോ ജോൺ ശങ്കരത്തിൽ നയിച്ച ക്വിസ് മത്സരത്തിൽ 34 ടീമുകൾ പങ്കെടുത്തു. മർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ പത്തനംതിട്ട , പി എസ്.വി.പി.എംഎച്ച്.എസ് എസ് ഐരവൺ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയിച്ച ടീമുകൾക്കുള്ള ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്തു.