dhar

അടൂർ : എം.ആർ.ഐ സ്കാനിംഗിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ദേവി സ്കാൻ ആൻഡ് ലാബിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധമാർച്ച്‌ നടത്തി. ആരോഗ്യമന്ത്രിയുടെ ഉത്തരവിന്മേൽ ഡി.എം.ഒയുടെ നിർദ്ദേശമനുസരിച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് അന്വേഷണം നടത്തുന്നതിന് മുൻപേ ഇന്നലെ ലാബ് തുറന്നതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ്‌ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, കൗൺസിലർമാരായ ഗോപു കരുവാറ്റ, സുധ പത്മകുമാർ, ലക്ഷ്മി ബിനു,നിസാർ കാവിളയിൽ, അംജത് അടൂർ, അരവിന്ദ് ചന്ദ്രശേഖർ, ബേബി ജോൺ, ജി.റോബർട്ട്‌, ബിജു ചാങ്കൂർ, രാജേഷ് കോട്ടപ്പുറം, നെസ്മൽ കാവിളയിൽ, എബി ആനന്ദപ്പള്ളി, മോനച്ചൻ കല്ലുവിള എന്നിവർ പ്രസംഗിച്ചു.