college
കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിൽ നടന്ന കലോത്സവം അരങ്ങ് 2022 കെ യു ജനീഷ്‌കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോളേജിൽ നടന്ന കലോത്സവം അരങ്ങ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ താര കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കണ്ണൻ സാഗർ,​ ജില്ലാ പഞ്ചായത്തംഗം വി.ടി അജോമോൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, പഞ്ചായത്തംഗം സിന്ധു സുദർശനൻ, സ്റ്റാഫ് പ്രതിനിധി തെങ്ങമം അനീഷ്, പി.ടി.എ പ്രസിഡന്റ് മോൻസി, അസിസ്റ്റന്റ് പ്രാഫസർമാരായ ബിന്ദു. എസ്, രാജേഷ് എൻ, ആതിര എം.നായർ, വിനീതവിജയൻ, കോളേജ് യൂണിയൻ ചെയർമാൻ വിവേക് വിജയൻ എന്നിവർ പ്രസംഗിച്ചു.