 
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് അനുവദിക്കണമെന്നും നഗരസഭാ പ്രദേശത്ത് കച്ചവടത്തിനായി ബങ്കുകൾ അനുവദിക്കണമെന്നും ആലപ്പുഴ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.കെ.മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് പി.ഡി.സുനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സുനിൽ കുമാർ സംഘടനാ റിപ്പോർട്ടും കെ.വിനോദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.കെ.ചന്ദ്രൻ, എച്ച് നജീബ്, സജീവ് കുടനാൽ, ബിനു സെബാസ്റ്റ്യൻ, ഡോ.ദീപു ദിവാകരൻ, റജീന ഫ്രാൻസിസ്, അനീഷ് കുമാർ എം.കെ,സതീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളി പി.ഡി.സുനീഷ് കുമാർ (പ്രസിഡന്റ്), ടി.കെ.മധു, ബിന്ദു രാജൻ, റജീന ഫ്രാൻസിസ്, ഷെറീഫ്.എ (വൈസ് പ്രസിഡന്റുമാർ), കെ.വിനോദ് (സെക്രട്ടറി), സതീഷ് ജോർജ്, രതീഷ് കുമാർ എ.ആർ.(ജോയിന്റ് സെക്രട്ടറിമാർ) എം.കെ.അനീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.