 
ചെങ്ങന്നൂർ : മുളക്കുഴ പെട്രോൾ പമ്പിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പമ്പിന് സമീപമുള്ള ഇടവഴിയിലാണ് ബൈക്ക് കണ്ടത്. ടി.വി.എസ് വിക്ടർ ബൈക്കിന്റെ പിൻഭാഗത്തുള്ള നമ്പർ പ്ലേറ്റിൽ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. മുൻഭാഗത്ത് കെ.എൽ 04 എം 5261 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ചെങ്ങന്നൂർ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മോഷ്ടാക്കളോ ലഹരി വിൽപ്പനക്കാരോ ഉപേക്ഷിച്ച് പോയതാകാമെന്ന് നാട്ടുകാർ കരുതുന്നു. ഇടവഴിയിൽ ഗതാഗത തടസം സൃഷ്ടിച്ച് വച്ചിരുന്ന ബൈക്ക് നാട്ടുകാർ എം.സി റോഡിന്റെ സമീപത്തേക്ക് നീക്കിവച്ചു.