 
കോന്നി: അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനുമെതിരെയുള്ള പ്രചരണ പരിപാടിയുടെ ഭാഗമായി സി.പി.എം ഏരിയ കമ്മിറ്റി മാനവീയം സദസ് നടത്തി. ഡി.വൈ.എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ജെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാർ എം.എൽ.എ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ് കൃഷ്ണകുമാർ ,തുളസി മണിയമ്മ, സംഗേഷ് ജി.നായർ, ജിജോ മോഡി. ഏരിയ സെക്രട്ടറി ശ്യാംലാൽ എരിയ കമ്മിറ്റി അംഗം ടി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.