കോന്നി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നിർമ്മാണ അനുമതി വാങ്ങുന്നതിനും തുടർ നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമുള്ള രജിസ്ട്രേഷൻ ലഭിച്ച സർക്കാർ അംഗീകൃത എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ് ) കോന്നി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില ക്കയറ്റം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമ്മേളനം കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസഡന്റ് ആഷിഖ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി വി.സിനത്ത് (പ്രസിഡന്റ്), പി.എം.മനോജ് (സെക്രട്ടറി),എസ്. ശീതൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.