ശിശുദിനം
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. 1889 നവംബർ 14ന് അലഹബാദിൽ ജനിച്ചു. നെഹ്‌റു മരിച്ചതിനുശേഷമാണ് നവംബർ 14ന് ശിശുദിനം ആചരിച്ചു തുടങ്ങിയത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമാണ് ചാച്ചാജി എന്ന പേര് നേടിക്കൊടുത്തത്.

ദേശീയ സഹകരണ വാരം
നവംബർ 14 മുതൽ 20 വരെ ദേശീയ സഹകരണവാരമായി ആചരിക്കുന്നു.

ലോക പ്രമേഹദിനം
World Diabetes Day
നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്.ഫ്രഡറിക് ബാന്റിംഗ്,ചാർല്‌സ് വെസ്റ്റ് എന്നിവർ ചേർന്നാണ് 1922ൽ ഇൻസുലിൻ മരുന്ന് കണ്ടെത്തിയത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.