റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച സുരേഷ് ജേക്കബ് അനുസ്മരണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി എ.ജി ഗോപകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പഴവങ്ങാടി പഞ്ചായത്തംഗം,സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം, ലോക്കൽ സെക്രട്ടറി,റാന്നി സെന്റ് തോമസ് കോളേജ് ഭരണസമതിയംഗം,റാന്നി പള്ളിയോട ഭരണസമതിയംഗം,ജനമൈത്രി പൊലീസ് സമതിയംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവമായ സാന്നിദ്ധ്യമായിരുന്നു സുരേഷ് ജേക്കബ് എന്ന് സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗവും ഓയിൽപാം ഇന്ത്യാ ചെയർമാനുമായ എം.വി വിദ്യാധരൻ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ സംസ്ഥാനകമ്മിറ്റിയംഗം ഡി.സജി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, സി.പി.എം പഴവങ്ങാടി ലോക്കൽ സെക്രട്ടറി കെ.കെ സുരേന്ദ്രൻ,കോൺഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് എ.ജി ആനന്ദൻ പിള്ള,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ,മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് അൻസാരി മന്ദിരം,റാന്നി പള്ളിയോട സംഘം പ്രസിഡന്റ് പി.എൻ നീലകണ്ഠൻ നമ്പൂതിരി,സന്തോഷ് കെ.ചാണ്ടി,എം.വി പ്രസന്നകുമാർ,ലിസി ദിവാൻ,ആർ നന്ദകുമാർ,വി.ടി ലാലച്ചൻ എന്നിവർ അനുസ്മരണം നടത്തി.