വള്ളിക്കോട് : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്കൻ മരിച്ചു. വി.കോട്ടയം മധുവിലാസത്തിൽ (മണ്ണിൽ) പരേതനായ ഭരതന്റെയും റിട്ട.അദ്ധ്യാപിക സരസമ്മയുടെയും മകൻ ബി. മധുകുമാർ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കൊലപ്പാറ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ. സജീവ കോൺ​ഗ്രസ് പ്രവർത്തകനാണ്. സഹോദരങ്ങൾ : അമ്പിളി ശാന്തൻ, പ്രി​യാ ബാഹുലേയൻ.