പന്തളം: നഗരപരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായി. രണ്ടു ദിവസത്തിനിടെ വിദ്യാർത്ഥിനി അടക്കം പത്തിലേറെ പേർക്കാണ് നായയുടെ കടിയേറ്റത്. പന്തളം എൻ.എസ്.എസ്. കോളേജിന് സമീപവും പരിസരത്തെ ഇടവഴികളിലുമായാണ് നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കടിയേറ്റത് . സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. സാരമായി മുറിവേറ്റ പലരും ആശുപത്രിയിൽ ചികിത്സ തേടി. പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ മരുന്നില്ലാത്തതിനാൽ പലരും അടൂർ ഗവ.ആശുപത്രിയെയാണ് സമീപിച്ചത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.