
പന്തളം: പന്തളം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 14, 15, 16 തീയതികളിൽ പന്തളം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 14ന് രചനാമത്സരങ്ങൾ നടക്കും. 15ന് രാവിലെ 9.30ന് എ.ഇ.ഒ. ടി.പി.രാധാകൃഷ്ണൻ പതാകയുയർത്തും. 9.45ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനവും എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി കലാപരിപാടികളും ഉദ്ഘാടനം ചെയ്യും. 16ന് സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവ്വഹിക്കും. അഞ്ച് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.