കോന്നി: ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് അതുമ്പുംകുളം ഡിവിഷനിൽ നടത്തി വരുന്ന നാട്ടിലെങ്ങും വെട്ടം പദ്ധതിയുടെ ഭാഗമായി ചെമ്മാനി മിച്ചഭൂമിയിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ സ്വിച്ച് ഓൺ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.വി ജോസഫ്, ഏബ്രഹാം ചെങ്ങറ, പി.വി വർഗീസ്, ഡെയ്സി മാത്തൻ, മിനി തോമസ്, ഉഷ ബാലചന്ദ്രൻ, പുഷ്പ വിൽസൻ, പി.വി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.