sndp
എസ് എൻ ഡി പി യോഗം 425 നമ്പർ മേക്കൊഴുർ ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നൽകാനും മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ വ്യാവസായിക അഭിവൃദ്ധി നേടാനും വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 425 -ാം നമ്പർ മേക്കൊഴുർ ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ സംഘടനാപ്രവർത്തനം വിശദീകരിച്ചു. വനിതാസംഘം യുണിറ്റ് സെക്രട്ടറി ജനകമ്മ ശ്രീധരൻ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ പ്രസിഡന്റ് സത്യപാലവിജയൻ, ശാഖ സെക്രട്ടറി വി.എസ്.മോഹനൻ, യൂത്ത് മൂവ്മെന്റ് യുണിറ്റ് പ്രസിഡന്റ് സൂരജ് ടി.പ്രകാശ്. ഗുരുധർമ്മ പ്രചാരണസഭ യുണിറ്റ് പ്രസിഡന്റ് ശശിധരൻ കൊയ്പ്പളളിൽ, ശ്രീനാരായണ എംപ്ലോയിസ് ഫോറം യൂണിയൻ സെക്രട്ടറി സുധീഷ്.എസ്, ശ്രീനാരായണ എംപ്ലോയിസ് ഫോറം യുണിറ്റ് പ്രസിഡന്റ് സുരേഷ് നാരായണൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് പൊന്നമ്മ ശിവരാജൻ, ഗ്രന്ഥശാല പ്രസിഡന്റ് ബിജു ആർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പൊന്നമ്മ ശിവരാജൻ ( പ്രസിഡന്റ് ) ,പ്രേമ സുരാജ് ( വൈസ് പ്രസിഡന്റ് ), ജനകമ്മ ശ്രീധരൻ ( സെക്രട്ടറി ) ,സതി മനോഹരൻ, രജനി വിദ്യാധരൻ, ഉഷ ശശി ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ), പ്രസന്ന ശിവദാസ് , സുലജ രതീഷ്, പത്മിനി വി.ഡി , രാധാമണി കെ.പി , അനിത വിജയൻ, ജനിത അനിൽ ( കമ്മിറ്റി അംഗങ്ങൾ )