 
തിരുവല്ല: കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് എസ്.എൻ.ഡി.പി.യോഗം തൈമറവുംകര 6326-ാം ശാഖയിലെ അരയേക്കറോളം സ്ഥലത്ത് മരച്ചീനി കൃഷിക്ക് തുടക്കമിട്ടു. കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമദാനമായാണ് 600 മൂട് കപ്പത്തണ്ട് നട്ടത്. ഏത്തവാഴ, ഞാലിപ്പൂവൻ, പൂവൻവാഴ എന്നിവയും കൃഷി ചെയ്യും. പച്ചക്കറി കൃഷി ചെയ്യാനും ലക്ഷ്യമിടുന്നു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ, കമ്മിറ്റിയംഗങ്ങളായ വാസുദേവൻ, രവീന്ദ്രൻ, കർഷകരായ സദാനന്ദൻ, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്നു.