തിരുവല്ല: ശിശുദിനത്തോടനുബന്ധിച്ച് ആമലൂർ പുതുച്ചിറ അങ്കണവാടിയിലെ കുട്ടികൾക്ക് എ.ഐ.വൈ.എഫ് ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും കളറിംഗ് ബുക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, പുതുച്ചിറ യൂണിറ്റ് സെക്രട്ടറി അജീഷ് കുമാർ, ബിൻസൺ എന്നിവർ നേതൃത്വം നൽകി.