അടൂർ : കേരള ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഇന്ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് 2 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. എം. സാദിഖ് അദ്ധ്യക്ഷതവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ഇ. വിനീഷ് സ്വാഗതം പറയും. ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി. എം. ശങ്കരൻ ആമുഖ പ്രസംഗം നടത്തും. ഗിന്നസ് സർട്ടിഫിറ്റ് വിതരണം ആന്റോ ആന്റണി എം. പി നിർവഹിക്കും. മുതിർന്ന ബേക്കറി സംരംഭകരെ മുനിസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് ആദരിക്കും. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ടി. എസ്. വിനോദ് കുമാർ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. ആർ. ബാലൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന പ്രസിഡന്റ് വിജീഷ് വിശ്വനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, മുഹമ്മദ് ഫൗസീർ, കിരൺ എസ്. പാലക്കൽ, സി. പി. പ്രേംരാജ്, സന്തോഷ് എസ്. പുനലൂർ, എം. നൗഷാദ്, നിവേദ്നാഥ്, റോയി ജോർജ്ജ്, ജോളിച്ചൻ, എ. അജികുമാർ, സുരേഷ് ബാബു, ഹരിഹരപ്രസാദ്, സി. പി. പ്രയേഷ്, കെ. എം. ശാമുവേൽ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5 ന് സെമിനാറും കുടുംബസംഗമവും . തുടർന്ന് കൾച്ചറൽ പ്രോഗ്രാം .