അടൂർ : കരുവാറ്റ ഇണ്ടിളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ ആയില്യപൂജയും കാവിൽ നൂറും പാലും ബുധനാഴ്ച രാവിലെ 6.30 ന് മേൽശാന്തി വിഷ്ണുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
നെല്ലിമുകൾ : ചക്കൂർചിറ ഭഗവതി ക്ഷേത്രത്തിലെ സർപ്പപ്രതിഷ്ഠാ വാർഷികവും ആയില്യപൂജയും ബുധനാഴ്ച നടക്കും. പുലർച്ചെ 5.30 ന് അഭിഷേകം, 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് ഉഷഃപൂജ, കലശപൂജ, 9.45 ന് ഉച്ചപൂജ, കലശാഭിഷേകം, 10 ന് ആയില്യപൂജയും നൂറും പാലും, ഉച്ചയ്ക്ക് 12ന് പ്രസാദവിതരണം.
ഏഴംകുളം: അറുകാലിക്കൽ കിഴക്ക് കുന്നിൻമേൽ ദേവീക്ഷേത്രത്തിലെ ആയില്യപൂജ യുടെ ഭാഗമായി നൂറും പാലും, കാവിൽ അഭിഷേകം, മഞ്ഞൾ അഭിഷേകം, വിശേഷാൽ അർച്ചന എന്നീ ചടങ്ങുകൾ നടക്കും.
മണക്കാല : തുവയൂർ വടക്ക് സർപ്പത്തിൽകാവ് ശ്രീനാഗരാജ നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യപൂജയും ദേശപൊങ്കാലയും ബുധനാഴ്ച നടക്കും. രാവിലെ 5.30 ന് കാവുണർത്തൽ, 6 ന് മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഇളനീർ അഭിഷേകം, പാൽപ്പായസാഭിഷേകം, 8.30 ന് ദേശപൊങ്കാല, 9.30 ന് വിഷ്ണുപൂജ, രാഹുർദോഷപൂജ, 10.30 ന് നൂറും പാലും, 12.30 ന് അന്നദാനം.