asad
കെപിസിസി ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അബുൾ കലാം ആസാദിന്റെ 134 ാം ജന്മദിന അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അബുൾ കലാം ആസാദിന്റെ 134 ാം ജന്മദിന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ബാബു മാംമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അംജത് അടൂർ, സംസ്ഥാന കോഓർഡിനേറ്റർമാരായ ഷാജി കുളനട, പി.എം.റെജിമോൻ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, സലിം പെരുനാട്, അബ്ദുൽ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ഷാജി മുല്ലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ലാലു, ജോസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.