ഏഴംകുളം : പുതുമല നെല്ലിക്കാമുരുപ്പ് പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഒരാഴ്ച മുമ്പ് വള്ളിവിളയിൽ പ്രേമന്റെ വീട്ടിലെ ജനൽ ഗ്ലാസുകൾ തകർത്ത് മോഷണശ്രമം നടത്തി.രണ്ടു ദിവസം മുമ്പ് കുളത്തിന്റെ മേലേതിൽ രവിയുടെ വീട്ടിൽ നിന്ന് റബർ ഷീറ്റുകൾ മോഷണം പോയി. രമ്യാഭവനത്തിൽ സദാശിവന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കയറിയ കള്ളനെ നാട്ടുകാർ ഓടിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.രാത്രി രണ്ടു മണിയോടെ ഇവിടെ വീണ്ടും മോഷണശ്രമം നടന്നു.ഇതോടെ നാട്ടുകാർ ഭീതിയിലാണ്. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ഏഴംകുളം പഞ്ചായത്ത് അംഗം ബാബു ജോൺ ആവശ്യപ്പെട്ടു