മല്ലപ്പള്ളി : കുന്നന്താനം പഞ്ചായത്തിലെ പ്ലാത്താനം - വേളൂക്കാവ് റോഡ് നിർമ്മാണത്തിന് 6 ലക്ഷം രൂപ ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ , പഞ്ചായത്ത് അംഗം ധന്യ എന്നിവർ എം .പിക്ക് നിവേദനം നൽകിയിരുന്നു.