1
ചുങ്കപ്പാറ സി.എം.എസ്.എൽ.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ്കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്‌കൂളിലെ ശിശുദിനാഘോഷവും ഫുഡ് ഫെസ്റ്റും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂൾ ലോക്കൽ മാനേജർ റവ.യേശുദാസ് പി. ജോർജ്ജ് സന്ദേശം നൽകി.പ്രഥമാദ്ധ്യാപകൻ ബിനു ജേക്കബ് ഇട്ടി, ഇവാഞ്ചലിസ്റ്റ് കെ.ജെ യോഹന്നാൻ, നുജൂം, ലിയോൺ കെ. ലിനോ,ആനി വർഗീസ്,ടി.എം തങ്കമ്മ,രാജി മോൾ പി. ചാക്കോ,ധന്യ സത്യനാഥ്, ഇ.ബിസുജാമോൾ,സുബിന എന്നിവർ പ്രസംഗിച്ചു.