വെട്ടൂർ : അച്ചൻകോവിലാറിന്റെ ഇരുകരകളായ ഇളകൊള്ളൂരിനെയും വെട്ടൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടവിലെ കടത്ത് വള്ളം സർവീസ് പുന:രാരംഭിക്കണമെന്ന് ആവശ്യംശക്തമാകുന്നു . കടത്തുകാരന് കൃത്യമായി വേതനം നൽകാഞ്ഞതിനെ തുടർന്നാണ് കടത്ത് നിലച്ചത്. സംസ്ഥാന പാതയിൽ നിന്നും ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ, ആരാധനാലയങ്ങൾ എന്നിവിടങ്ങയിലേക്ക് പോകാൻ നിരവധി ആളുകളാണ് കടത്തിനെ ആശ്രയിച്ചിരുന്നത്. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ശങ്കർ വെട്ടൂർ ആവശ്യപ്പെട്ടു.