പന്തളം:ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കുരമ്പാല ഏരിയ കമ്മിറ്റിയുടെ സ്വാഗത സംഘം രൂപീകരണം നടന്നു.
ഏരിയയുടെ കോർഡിനേറ്ററായി യുവമോർച്ച പന്തളം മണ്ഡലം പ്രസിഡന്റ് കിഷോർ കുമാറിനെയും, സഹ കോർഡിനേറ്ററായി കുരമ്പാല ഏരിയ ജനറൽ സെക്രട്ടറി രാജൻ കളിയിക്കലിനെയും, മുൻസിപ്പൽ കമ്മിറ്റി അംഗം ശ്യാം കുരുമ്പോലിനെയും തിരഞ്ഞെടുത്തു.
ഫണ്ട് ശേഖരണത്തിനായി യുവമോർച്ച പന്തളം മണ്ഡലം പ്രസിഡന്റ് കിഷോർ കുമാർ. കെ, ഏരിയ പ്രസിഡന്റ് പ്രതാപൻ നായർ,ഏരിയ ജനറൽ സെക്രട്ടറി രാജൻ കളിയിക്കൽ, ശ്യാം കുരുംമ്പോലിൽ, പ്രതാപ ചന്ദ്രൻ,മഹിളാ മോർച്ച പത്തനംതിട്ട സെക്രട്ടറി ശ്രീലേഖ, പന്തളം നഗര സഭാ കൗൺസിലർ കോമളവല്ലി, ഉഷ മധു, സീന. കെ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ബി.ജെ.പി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. വി പ്രഭ, കൗൺസിലർ ബിന്ദു കുമാരി, കർഷക മോർച്ച മുൻസിപ്പൽ പ്രസിഡന്റ് വെള്ളപ്പാറ സുകുമാരൻ, ജനറൽ സെക്രട്ടറി ശങ്കരൻ കുട്ടി എന്നിവരടങ്ങുന്ന 14 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയും,51 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.