15-joseph-ramban
ജോസഫ് റമ്പാൻ

കുളനട: പത്തനാപുരം മൗണ്ട് താബോർ ദയറ മുൻ സുപ്പീരിയർ അന്തരിച്ച റവ. സി.ഒ. ജോസഫ് റമ്പാന്റെ (84)സംസ്കാരം 16ന് ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് മൗണ്ട് താബോർ ദയറ ചാപ്പലിൽ നടക്കും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിക്കും.
തോമാ മാർ ദിവന്നാസ്യോസ് മെത്രാപ്പൊലീത്തയുടെ സെക്രട്ടറി, മൗണ്ട് താബോർ ട്രെയിനിങ്ങ് കോളേജ് ലൈബ്രേറിയൻ, വിവിധ ഇടവകകളിൽ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉള്ളന്നൂർ ചിറയിൽ തെക്കേക്കര ഉമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്.