15-bkmu
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) പന്തളം പടിഞ്ഞാറ് മേഖല കൺവൻഷൻ സി.പി.ഐ പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു ഉദ്ഘാട​നം ചെ​യ്യുന്നു

പന്തളം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) പന്തളം പടിഞ്ഞാറ് മേഖല കൺവെൻഷൻ സി.പി.ഐ പന്തളം മണ്ഡലം സെക്രട്ടറി ജി.ബൈജു ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മേഖല പ്രസിഡന്റ് കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഷാജി തോമസ്, കെ.കെ. ബാലചന്ദ്രൻ, കെ.സി.സരസൻ, ജോർജ്ജ് ശാമുവേൽ, എസ്.അജയകുമാർ, കെ.നാരായണൻ, രമ്യസുരേന്ദ്രൻ, മഹേഷ് സോമൻ, സി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സന്തോഷ് (പ്രസിഡന്റ്) പി.കെ.ഭാസി (വൈസ് പ്രസിഡന്റ്), കെ.കെ.ബാലചന്ദ്രൻ (സെക്രട്ടറി), സി. സന്തോഷ് (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.