മല്ലപ്പള്ളി :എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധശല്യം. കഴിഞ്ഞ രാത്രിയിൽ സ്കൂൾ ബസിന്റെ ഹെഡ് ലൈറ്റ് ഗ്ലാസുകൾ തകർത്തു. ക്ളാസ് മുറിയിലെ ബ്ലാക്ക് ബോർഡ് നശിപ്പിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന പെയിന്റ് ഉപയോഗിച്ച് ഭിത്തികൾ വൃത്തികേടാക്കി. പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാർഡ് മെമ്പർ കൃഷ്ണകുമാർ മുളപ്പോൺ , പി ടി എ അംഗങ്ങൾ, വിവിധരാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരും എത്തിയിരുന്നു.