തിരുവല്ല: കേരള പാഠ്യപദ്ധതി ജനകീയ ചർച്ച കവിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ച്ചൽ വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി അംഗം ടി.വി. മാത്യു മുഖ്യാതിഥിയായി. പാഠ്യപദ്ധതി പരിഷ്ക്കരണ സബ് ജില്ലാ കോർ കമ്മിറ്റിയംഗം ജ്യോതി എസ്.നായർ വിഷയം അവതരിപ്പിച്ചു. കവിയൂർ സി.ആർ.സി കോർഡിനേറ്റർ വി.പി.പരമേശ്വരൻ പോറ്റി ചർച്ച നിയന്ത്രിച്ചു. ജനപ്രതിനിധികൾ,ഹെഡ്മാസ്റ്റർമാർ, സാമൂഹ്യ,വിദ്യാഭ്യാസ, സാംസ്ക്കാരിക,രാഷ്ട്രീയ പ്രവർത്തകർ,പി.ടി.എ, എസ്.എം.സി പ്രതിനിധികൾ,രക്ഷിതാക്കൾ, കുട്ടികളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.