പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ കുംഭ തിരുവാതിര നാൾ മുളമ്പുഴ പ്രാദേശിക സഭ കെട്ടി അവതരിപ്പിക്കുന്ന കണിക്കുതിരയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന ഉളികുത്ത് കർമ്മം ശില്പി ചെട്ടികുളങ്ങര ഈരേഴ വടക്ക് വലിയ വീട്ടിൽ തെക്കേതിൽ രാധകൃഷ്ണൻ ആചാരി നിർവഹിച്ചു.
മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി. ബിജുകുമാർ, ടി.എസ്. പ്രദീപ്കുമാർ, ബെന്നിമാത്യു, സുനിതാവേണു, ജി. വാസുക്കുട്ടൻ പിള്ള, എ. സദാശിവൻ, എം. സി. സദാശിവൻ, രജീഷ്‌കുമാർ ആർ. , പി. രാധാകൃഷ്ണൻ , ഹരികുമാർ ടി.കെ, ഇ. എസ്. ശ്രീകുമാർ, അഡ്വ. ജലജ എസ്. നായർ, ശില്പി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.