മല്ലപ്പള്ളി : മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്നും പമ്പയ്ക്ക് ബസ് സർവീസ് തുടങ്ങണമെന്ന് കേരള കോൺഗ്രസ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജേക്കബ് കെ. ഇരണയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞുകോശി പോൾ ,ജോൺസൺ കുര്യൻ,തോമസ് മാത്യു, ബാബു കുര്യൻ, ജോസഫ് മാത്യു, ലാലു തോമസ്, എസ്.വിദ്യാമോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എസ്.ചന്ദ്രശേഖരൻ നായർ (പ്രസിഡന്റ്)അനിൽ. കെ.ആന്റണി,സജി ഡേവിഡ് (വൈ.പ്രസിഡന്റ്) രാജൻ എണാട്ട്,സാബു കളർ മണ്ണിൽ, ജോസ് മാത്യു (സെക്രട്ടറി) ജോൺസൻ ജേക്കബ് ( ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.