sabariward
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന ശബരിമല വാർഡ്

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ശബരിമല വാർഡ് ഉദ്ഘാടനം ഇന്ന് നടക്കും. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വാർഡാണിത്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ, ഓക്സിജൻ ബെഡ്, ഇ.സിജി, ഓക്സിൻ കോൺസൻട്രേറ്റർ, മൾട്ടിപാര മോണിറ്റർ, ബൈപാസ് വെന്റിലേറ്റർ തുടങ്ങിയവ ഉണ്ടാകും.കാത്ത് ലാബിന്റെ പ്രവർത്തനവും മുഴുവൻ സമയവും തീർത്ഥാടകർക്ക് ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു നോഡൽ ഓഫീസറും പ്രവർത്തിക്കുന്നുണ്ട്. ഐ.സി.യു അടക്കമുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമാക്കും.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് ശബരിമല വാർഡ് . 20 കിടക്കകളുണ്ട്.