 
പത്തനംതിട്ട : ഖത്തർ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന വൺ മില്യൺ ഗോൾ അടി പരിശീലനം ജില്ലാ സ്‌പോർട്‌സ് കൗൺസിലും എവർഷൈൻ റസിഡൻഷ്യൽ സ്‌കൂളും ചേർന്ന് നടത്തി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സൂസമ്മ കോശി, സ്‌കൂൾ ഡയറക്ടർ രവിൻ ടി സ്‌കറിയ, ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, സ്‌പോർട്‌സ് ഓഫീസർ ജഗദീഷ് ആർ.കൃഷ്ണ, അഷറഫ് അലങ്കാരത്ത്, ഒളിമ്പിക്‌സ് ഐസ് സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് നിഷാ മനോജ്, ഷീജാ വിജയൻ, പ്രിത്വി, റേഷമ, രമ്യ എന്നിവർ ഗോൾ അടിച്ചു. നൂറിലധികം കുട്ടികൾ ഗോൾ അടിച്ചു.