15-poozhikkadu-ups
പ​ന്തളം പൂഴിക്കാട് ഗവൺമെന്റ് യു.പി സ്​കൂ​ളി​ന്റെ ആ​ഭി​മു​ഖ്യത്തിൽ ന​ടത്തിയ ശി​ശു​ദി​ന​റാലി

പ​ന്തളം: പൂഴിക്കാട് ഗവ. യുപി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പി.ടി.എ പ്രസിഡന്റ് സുരേഷ് അരുവിക്കര, വൈസ് പ്രസിഡന്റ് പന്തളം വാഹിദ്, രഘു പെരുമ്പുളിക്കൽ, വിനോദ്, എം. പി. ടി എ. പ്രസിഡന്റ് അംബിക എന്നിവർ റാലിക്ക് നേതൃത്വം നൽകി. അഭിനയ. ബി. ആർ അദ്ധ്യക്ഷത വഹിച്ചു. ശ്രേയ ജയേഷ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര പോസ്റ്റൽ ഇൻസ്‌പെക്ടർ അനിൽകുമാർ, അലോന തോമസ് , പ്രഥമദ്ധ്യാപിക ബി. വിജയലക്ഷ്മി, ആനിയമ്മ, നിഷ, എന്നവർ പ്രസംഗിച്ചു.