പുത്തൻകാവ് : വിമുക്തഭടനും റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനുമായ ആമക്കോട്ട് വടക്കേതിൽ നീളാത്തിൽ ബഥേലിൽ എ.റ്റി. വറുഗീസ് (കുഞ്ഞുകുഞ്ഞ്-84) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : പൊന്നമ്മ വറുഗീസ്. മക്കൾ : സുജ, പരേതനായ ബിജു വറുഗീസ്, ഫാ. ഷിബു വറുഗീസ് (വികാരി, ഉള്ളന്നൂർ സെന്റ് ജോർജ് സുറിയാനിപ്പള്ളി). മരുമക്കൾ ; ജോൺ മാത്യു, ജിനി കെ. ജോൺ (അദ്ധ്യാപിക, മാർ പീലക്സിനോസ് യു.പി സ്കൂൾ, പുത്തൻകാവ്).